ശബരിമലയില്‍ ഐഎസ് ഭീഷണിയെന്നതിന് അടിസ്ഥാനമില്ലെന്ന് പൊലീസ്

ശബരിമലയില്‍ ഐഎസ് ഭീകരാക്രമണ ഭീഷണി എന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് പൊലീസ്. ഇത്തരത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന്റെ ചുമതല വഹിക്കുന്ന എ ഡി ജി പി സുദേഷ് കുമാര്‍ വ്യക്തമാക്കി.

ഏത് തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും നേരിടാന്‍ പൊലീസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരെ അപായപ്പെടുത്താന്‍ ഐ എസ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കുന്നെന്നും
കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്നുമെന്നും സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത് അപ്പാടെ തള്ളുകയാണ് പൊലീസ്.
ഭീഷണി ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്ലെന്ന് എഡിജിപി സുദേഷ് കുമാര്‍ പറഞ്ഞു.  നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സുരക്ഷാ ഭീഷണി ഉണ്ടാവുകയും അതിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്തിരുന്നു.

പുതിയ സാഹചര്യത്തില്‍ കുന്നാര്‍  ഡാമില്‍ നിന്ന് ശബരിമലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇട്ടിരിക്കുന്ന ഇടങ്ങളില്‍ പൊലീസ് പെട്രോളിങ് ഏര്‍പ്പെടുത്തുമെന്നും എ ഡി ജി പി പറഞ്ഞു

നേവി, വ്യോമസേന എന്നിവയുടെ ഹെലികോപ്ടര്‍ നിരീക്ഷണം ശബരിമലയിലുണ്ട്, ഇത് കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

ശബരിമല സുരക്ഷ സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സന്നിധാനവും പരിസരവും പൂര്‍ണ സുരക്ഷിതമാണെന്നും എ ഡി ജി പി പറഞ്ഞു. അതേ സമയം പൊലീസിന്റെ രണ്ടാമത്തെ ബാച്ച് സന്നിധാനത്തെ സുരക്ഷാ ചുമതല ഏറ്റെടുത്തു. 1910 സേനാംഗങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 8 വരെ സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News