സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്ന് പറയണമെന്ന് മധ്യപ്രദേശ്; പ്രതിഷേധങ്ങളുമായി സോഷ്യല്‍ മീഡിയ

ഇനി സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് എന്നുവിളിക്കണമെന്ന് മധ്യപ്രദേശ് ഗവണ്‍മെന്റ്. സര്‍ക്കാര്‍ സ്‌കൂളുകളും ഗവര്‍മെന്റ് സ്‌കൂളുകളും ഇത് പ്രാവര്‍ത്തികമാക്കണമെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുടെ നിര്‍ദ്ദേശം.

‘ജയ്ഹിന്ദ് എന്നത് എല്ലാ ജാതിമതത്തിലുള്ളവര്‍ക്കും ഏറ്റുപറയാവുന്ന ഒരു വാചകമാണ്, അതിനാലാണ് ഞങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

നമ്മുടെ സംസ്‌കാരം പുതുതലമുറയിലൂടെ നിലനിര്‍ത്തുക എന്നതാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്’, ഷാ പറയുന്നു.

എന്നാല്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മറ്റ് രാഷ്ട്ീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News