പീപ്പിള്‍ ഇംപാക്ട്: ജപ്തി ഭീഷണി നേരിടുന്ന നിര്‍ധന കുടുംബത്തിന് ആശ്വാസം;സഹായഹസ്തവുമായി രവിപ്പിള്ള

കൊല്ലത്ത് നിര്‍ദ്ദന കുടുമ്പത്തിന്റെ വീടിന് ജപ്തി ഭീഷണി എന്ന പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പ്പിള്ള സഹായഹസ്തവുമായി രംഗത്ത്. ബാങ്കിലെ ബാധ്യത തീര്‍ക്കാനുള്ള പണം കൂടാതെ 1 ലക്ഷം രൂപ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു,അതേ സമയം പ്രവാസി മലയാളി തമ്പാന്‍ ഈ കുടുമ്പത്തിന് കുളിമുറിനിര്‍മ്മിച്ചു നല്‍കി.

എ.സലീം,ഷാഹിദ ദമ്പതികളും മക്കളായ,മൂബീന,മുര്‍ഷിദാ ഷാഹിദയുടെ മാതാവ്,ഉമൈബ എന്നിവരാണ് സ്വന്തം വീടും സ്ഥലവും നഷ്ടമാകുമൊ എന്ന ആശങ്കയില്‍ കഴിയുന്നുവെന്ന് പീപ്പിള്‍ ടിവി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് .

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പ്രമുഖ പ്രവാസി വ്യയവസായി രവി പിള്ള ഈ കുടുമ്പത്തിന്റെ ബാങ്കിലെ ബാധ്യത തീര്‍ക്കാനുള്ള 1 ലക്ഷം രൂപയും,കൂടാതെ 1 ലക്ഷം രൂപയും രണ്ടു കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു.

സലീമിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ടു പിന്നീട് ഷാഹിദ വീട്ടു വേലക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ് 5 കുടുമ്പം കഴിഞ്ഞിരുന്നത് വീട് നിര്‍മ്മിക്കാന്‍ 2013ല്‍ ആദിച്ചനല്ലൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 2ലക്ഷം രൂപ വായ്പ എടുത്തു,തിരിച്ചടവ് മുടങിയതിനെ തുടര്‍ന്ന് പലിശ ഉള്‍പ്പടെ 3 ലക്ഷം രൂപയായി ബാധ്യത ഉയര്‍ന്നു.

അടച്ചുറപ്പില്ലാത്ത കുളിമുറിയായതിനാല്‍ രണ്ടു പെണ്‍കുട്ടിളും രാത്രിയിലാണ് കുളിച്ചിരുന്നത് ഈ പ്രശ്‌നത്തിനും പരിഹാരമായി പീപ്പിള്‍ വാര്‍ത്ത ശ്രദ്ധയില്‍ പ്പെട്ട പ്രവാസി മലയാളിയായാ തമ്പാന്‍ പുതിയ കുളിമുറി നിര്‍മ്മിച്ചു നല്‍കി.ആദിച്ചനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ 1 ലക്ഷം രൂപ പിരിച്ചെങ്കിലും ജപ്തി ഒഴിവാക്കാന്‍ 1 ലക്ഷം രൂപ കൂടി വേണമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News