യുഎഇ തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കുന്നു; ഉത്തരവ് ദേശീയദിനാഘോഷത്തിന്റെ ഭാഗം

യു.എ.ഇ. ദേശീയദിനതോടനുബന്ധിച്ചു യു എ ഇ യില്‍ 1497 തടവുകാരെ പൊതുമാപ്പു നല്‍കി മോചിപ്പിക്കും.

അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്നാണ് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഭരണാധികാരികളുടെ ഉത്തരവ് പ്രകാരം തടവുകാരെ മോചിപ്പിക്കുന്നത്.

യു.എ.ഇ. ദേശീയദിനത്തിന്റെ ഭാഗമായി 645 തടവുകാര്‍ക്ക് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് അനുവദിച്ചു.

പൊതുമാപ്പ് നല്‍കുന്നതോടൊപ്പം ഇവരുടെ സാമ്പത്തികബാധ്യതകളും എഴുതിത്തള്ളുമെന്ന് ശൈഖ് ഖലീഫ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News