ശിവശക്തി യോഗ സംഘം ഘര്‍ വാപ്പസി നടത്താന്‍ ശ്രമിച്ചു; കൗണ്‍സിലിങ്ങ് എന്ന പേരില്‍ മാനസിക പീഡനം; വെളിപ്പെടുത്തലുകളുമായി ഹാദിയ

ശിവ ശക്തി യോഗ സംഘം ഘര്‍ വാപ്പസി നടത്താന്‍ ശ്രമിച്ചെന്ന് ഹാദിയ. കൗണ്‍സിലിങ്ങ് എന്ന പേരില്‍ മാനസിക പീഡനമുണ്ടായി.

തന്റെ തിരിച്ചുവരവ് വ്യക്തമാക്കി വാര്‍ത്താ സമ്മേളനം വിളിക്കാനും സംഘം ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹാദിയ ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്ക് ഷഫിന്‍ ജഹാനെ കാണണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
. താന്‍ ഇതുവരെയും മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു. സേലത്ത് എത്തിയ ശേഷവും അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. ഇനി ഭര്‍ത്താവിനെയാണ് കാണേണ്ടത്.

ഷഫിന്‍ ജഹാന്‍ ഭര്‍ത്താവല്ല എന്ന് കോടതി പറഞ്ഞിട്ടില്ല. തന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന വാദമുയര്‍ത്തുന്നവര്‍ക്ക്് പരിശോധിക്കാമെന്നും ഹാദിയ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News