വീരേന്ദ്ര കുമാര്‍ യു ഡി എഫ് വിടുന്നു; എം പി സ്ഥാനം രാജി വെയ്ക്കും

വീരേന്ദ്ര കുമാര്‍ യുഡി എഫ് വിടുന്നു. എസ് ജെ ഡി പുനരുജ്ജീവിപ്പിക്കുമെന്ന്് വീരേന്ദ്ര കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫിലേക്കെന്ന സൂചനയാണ് നല്‍കുന്നത്.

നിതീഷ് കുമാറിന്റെ കൂടെ തുടരാന്‍ താല്‍പര്യം ഇല്ല. ജെ.ഡിയു വി ലേക്ക് പോയത് രാഷ്ട്രീയ ജീവിതത്തിലെ അപകടമായിരുന്നു .ജെ ഡി എസ്സ എം എല്‍ എ മാരായ കൃഷ്ണന്‍കുട്ടിയും നാണുവും ബന്ധപ്പെട്ടിരുന്നു. സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു .

എല്‍. ഡി. എഫ്. നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സംസ്ഥാന സമിതി ഉടന്‍ യോഗം ചേരും. മറ്റ് തീരുമാനങ്ങളെല്ലാം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷമാവുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

എന്നാല്‍ വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ല എന്ന് കോടിയേരി പ്രതികരിച്ചു. വീരേന്ദ്രകുമാര്‍ നിലപാട് അറിയിച്ചാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്യും.ശേഷം വേണ്ട തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News