ഇല്ലാത്ത പാര്‍ട്ടിയെ കടലാസ്സ് കാണിച്ച് പുനരുജ്ജീവിപ്പിക്കാനുള്ള വീരേന്ദ്ര കുമാറിന്റെ നീക്കം നടക്കില്ല: ജെഡിഎസ്

ഇല്ലാത്ത പാര്‍ട്ടിയെ കടലാസ്സ് കാണിച്ച് പുനരുജ്ജീവിപ്പിക്കാനുള്ളവീരേന്ദ്ര കുമാറിന്റെ നീക്കം നടക്കില്ലെന്ന് ജെഡിഎസ്സ് നേതാവ് സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് ജോസഫ്.

വേണമെങ്കില്‍ വീരേന്ദ്ര കുമാറിനും കൂട്ടര്‍ക്കും ജെഡിഎസ്സില്‍ ലയിക്കാമെന്നും ജോര്‍ജ്ജ് ജോസഫ് പ്രതികരിച്ചു. ജെഡിഎസ്സിനെ ഇല്ലാതാക്കാനാണ് വീരന്റെ ശ്രമം.

ജെ.ഡിയു വി ലേക്ക് പോയത് രാഷ്ട്രീയ ജീവിതത്തിലെ അപകടമായിരുന്നുവെന്നും ജെ ഡി എസ്സ് എം എല്‍ എ മാരായ കൃഷ്ണന്‍കുട്ടിയും നാണുവും ബന്ധപ്പെട്ടിരുന്നു. സഹകരിച്ച്  പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വീരേന്ദ്ര കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News