നാടക, സീരിയൽ, സിനിമ നടൻ കിടങ്ങൂർ ശ്രീരംഗത്ത് എംഎസ് വാര്യർ അന്തരിച്ചു

കൊച്ചി; പ്രശസ്ത നാടക- സീരിയൽ – സിനിമ നടൻ കിടങ്ങൂർ ശ്രീരംഗത്ത് എം.എസ് വാര്യർ അന്തരിച്ചു. KPAC, N.N പിള്ളയുടെ വിശ്വ കേരള കലാസമിതി, കോട്ടയം ദേശാഭിമാനി തീയറ്റേഴ്സ്, എസ്.എൽ പുരത്തിന്റെ സൂര്യ സോമ തീയറ്റേഴ്സ് തുടങ്ങിയ പ്രശസ്ത ട്രൂപ്പുകളിൽ നിരവധി നാടകങ്ങൾ അഭിനയിച്ചിട്ടുണ്ട്.

നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് നൽകിയ ശ്രേഷ്ഠമായ സംഭവനകൾ മാനിച്ച് 2011-ൽ എസ്.എൽ.പുരം സദാനന്ദൻ സ്മാരക പുരസ്‌കാരം നൽകി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചു.

മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി അമൃത ഹോസ്പിറ്റലിന് ദാനം ചെയ്തു. ഏക മകൻ M S ശ്രീകാന്ത്, മരുമകൾ സന്ധ്യ ശ്രീകാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News