നടി ജ്യോതികൃഷ്ണയ്ക്കു നേരെ ഞരമ്പ് രോഗിയുടെ ആക്രമണം; ഭര്‍ത്താവിന്‍റെ സഹായത്തോടെ എതിര്‍ത്തുതോല്‍പ്പിച്ചതിങ്ങനെ; ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക; വീഡിയോ വൈറല്‍

ജ്യോതികൃഷ്ണയുടെ ഭർത്താവിന്‍റെ വീട്ടുകാർക്ക് ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ മോശമായ കാര്യങ്ങൾ അയച്ചുകൊടുത്തിരിക്കുകയാണ് ഫെയ്ക്ക് സൈബർ ബുള്ളിയിംഗിലൂടെ ശ്രീ ഭദ്ര എന്ന ഐഡിയിൽ നിന്നാണിത് ഉണ്ടായിരിക്കുന്നത്.

ഇത് അയച്ചുകൊടുക്കാൻ ഭർത്താവിന്‍റെ ബന്ധുക്കളുടെ അക്കൗണ്ടുകളും തെരഞ്ഞുപിടിച്ച് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവും ജ്യോതിയും തമ്മിലുള്ള മാനസിക നില വളരേ ഭദ്രമായതുകൊണ്ടുമാത്രം ഈ സംഭവങ്ങൾ കുടുംബജീവിതത്തെ ബാധിച്ചില്ല.

എന്നാല്‍ എല്ലാവരും ഇക്കാര്യത്തിൽ ശ്രദ്ധയോടെ ഇടപെടണമെന്നും നടി തന്നെ തന്‍റെ എഫ് ബി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഇതിനുമുൻപും ഒരജ്ഞാതൻ വാട്സാപ്പിലൂടെ ജ്യോതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.

സാധാരണ ഫെയ്സ്ബുക്ക് ഹാക്കിംഗും ക്ലോണിംഗും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഫെയ്സ്ബുക്കിൽ സുഹൃത്തക്കളായവരുടെ തന്നെ റിക്ക്വസ്റ്റ് നമ്മൾ വീണ്ടും കണ്ടിട്ടുണ്വും അത് അറിഞ്ഞോ അറിയാതെയോ വീണ്ടും അക്സപ്റ്റ് ചെയ്തെന്നും വരാം.

ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾ വളരെയധികം ഉള്ളവർക്കാണ് ഇത് സാധാരണ സംഭവിക്കാറ്. ഇങ്ങനെ അക്സപ്റ്റ് ചെയ്യുന്ന ആളുകളിൽ നിന്ന് സന്ദേശവും സ്വീകരിക്കാറുണ്ട്.നടി ജ്യോതികൃഷ്ണയ്ക്കുണ്ടായത് ഈ ഫെയ്സ്ബുക്ക് ക്ലോണിംഗ് ആണ്.

ഒറിജിനലിനെ വെല്ലുന്ന വ്യാജനിലൂടെ പോസ്റ്റുകളും മെസേജുളും ഉണ്ടാകും.സുഹൃത്തുക്കളയക്കുന്ന മെസേജുകൾ സാധാരണ ഗതിയിൽ നമ്മൾ അവണിക്കാറില്ല എന്ന സാമാന്യ യുക്തിയോടെയാണ് ക്ലോണിംഗ് നടപ്പിലാക്കുന്നത്. ഇതിലൂടെ തെറ്റായ വിവരങ്ങശും സ്പാം മെസേജുകളും ഓൺ ലൈൻ തട്ടിപ്പും പ്രചരിപ്പിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News