ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി

വിരമിച്ച ജഡ്ജിമാരുടെ മേല്‍നോട്ടമില്ലാകെ ഹാദിയ-ഷഫീന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി.ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി.

സുരക്ഷയ്ക്കുള്ള പോലീസുകാര്‍ സിവില്‍ വേഷം ധരിച്ചെത്തിയാല്‍ മതിയെന്ന് ഹാദിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.ആവശ്യം തമിഴ്നാട് പോലീസിന് മുന്നില്‍ അവതരിപ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഹാദിയ പങ്കെടുത്ത വാദത്തിന് ശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച് അഞ്ച് പേജ് വരുന്ന ഉത്തരവിലാണ് എന്‍.ഐ.എ അന്വേഷണത്തെക്കുറിച്ച് വ്യക്ത വരുത്തിയിരിക്കുന്നത്.ഹാദിയെ മാതാപിതാക്കളുടെ സംരക്ഷണതയില്‍ നിന്നും മാറ്റി പഠിപ്പിക്കാനായി അയച്ച ഉത്തരവിന്റെ അവസാന ഭാഗത്ത് എന്‍.ഐഎ അന്വേഷണം തുടരാനാണ് ഉത്തരവ്.

നിയമപ്രകാരം അന്വേഷണം എന്‍ഐ.എയ്ക്ക് നടത്താം. വിരമിച്ച് ജസ്റ്റിസുമാരെ മേല്‍നോട്ടം വേണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി.ആഗസ്റ്റ് മാസം 16ന് നടന്ന വാദത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം കൂടി പരിഗണിച്ച് എന്‍.ഐ.എ അന്വേഷണത്തിന് വിരമിച്ച് ജസ്റ്റിസുമാരുടെ മേല്‍നോട്ടം നിശ്ചയിച്ചത്.

സ്വതന്ത്രവും നീതിപൂര്‍വ്വമായ അന്വേഷണത്തിന് ഇത് സഹാകരമാകുമെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചു. ജസ്റ്റിസുമാര്‍ ആരും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എന്‍ഐ.എ ഒറ്റയ്ക്ക് അന്വേഷിക്കുന്നത് ഷഹീന്‍ ജഹാന്‍ പൂര്‍ണ്ണമായും എതിര്‍ത്തു.

എന്‍ഐ.എ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണന്നു ഷഹീന്‍ ജഹാന്‍ വാദിച്ചിരുന്നു.എന്നാല്‍ ഇതെല്ലാം തള്ളിയാണ് എന്‍.ഐഎ അന്വേഷണ ആരുടേയും മേല്‍നോട്ടമില്ലാതെ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഷഹീന്‍ ജഹാന് തീവ്രവാദമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തലും റിപ്പോര്‍ട്ടുകളും ഇനി സുപ്രീംകോടതി പരിഗണിക്കും.

അതേ സമയം സേലത്ത് സുരക്ഷയ്ക്ക് എത്തുന്ന പോലീസുകാര്‍ സിവില്‍ വേഷം ധരിക്കണമെന്ന് ഹാദിയയുടെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യം തമിഴ്നാട് പോലീസിനോട് ആവശ്യപ്പെടാനാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News