ഇ ചന്ദ്രശേഖരന്‍ നായര്‍ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി

മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു.

ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍  സെന്‍ററില്‍ വെച്ചായിരുന്നു അന്ത്യം.

ഐക്യ കേരളത്തിലെ ആദ്യ നിയമസഭയില്‍ തന്നെ അദ്ദേഹം അംഗമായിരുന്നു. ആറു തവണ എം എല്‍ എയും 3 തവണ മന്ത്രിയുമായിരുന്നു.

1987 ല്‍ മാവേലി സ്റ്റോറുകള്‍ സംസ്ഥാനത്ത് ആരംഭിച്ചതും ചന്ദ്രശേഖരന്‍നായര്‍ സഹകരണമന്ത്രിയായിരുന്നപ്പോളായിരുന്നു. എട്ടു വര്‍ഷം സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1957 ല്‍ കൊട്ടാരക്കരയില്‍ നിന്നായിരുന്നു നിയമസഭയിലെത്തിയത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. വെള്ളി‍യാ‍ഴ്ച സംസ്കാരചടങ്ങുകള്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News