ഷെഫിന്‍ ജഹാന് ഹാദിയയെ കാണാം; കോളേജില്‍ ആരും തടയാനെത്തില്ലെന്ന് അധികൃതര്‍

പാലക്കാട്; ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഫാന് സന്ദര്‍ശനാനുമതി നല്‍കുമെന്ന് സേലം ശിവരാജ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഹോസ്റ്റലില്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്നും കോളേജിനകത്ത് അനുമതിയോടെ ഹാദിയയെ കാണാമെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം  തനിക്ക് സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഹാദിയ പറഞ്ഞു. സേലത്തെത്തിയ ശേഷം ആദ്യ ദിവസം രാവിലെ തന്നെ ഹാദിയ കോളേജിലെത്തി. പ്രിന്‍സിപ്പലിനെയും കോളേജിലെ സഹപാഠികളെയു കണ്ടു.

താന്‍ ഇഷ്ടപ്പെടുന്നവരെ കാണാന്‍ അനുവദിക്കണമെന്നാണ് ഹാദിയയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം. കോടതി അനുവദിച്ച സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ഇപ്പോ‍ഴത്തേത് തടവറയാണോ സ്വാതന്ത്ര്യമാണോയെന്ന് പറയാറായിട്ടില്ലെന്നും ഹാദിയ പറഞ്ഞു.

ആറ് മാസത്തോളം താന്‍ ഇഷ്ടപ്പെടാത്തവരോടൊപ്പമാണ് ക‍ഴിഞ്ഞത്. വീട്ടുകാരാണ് മതപരിവര്‍ത്തനത്തിന് ശ്രമിച്ചതെന്നും മാതാപിതാക്കള്‍ മാനസികരോഗിയായി ചിത്രീകരിച്ചതില്‍ വേദനയുണ്ടെന്നും ഹാദിയ പറഞ്ഞു.

അതേ സമയം കോളേജില്‍ പ്രിന്‍സിപ്പലിന്‍റെ അനുവാദത്തോടെ ഷെഹിന്‍ ജഫാന് ഹാദിയയെ കാണാന്‍ അനുമതി നല്‍കുമെന്ന് കോളേജ് മാനേജ്മെന്‍റ് വ്യക്തമാക്കി.

ഹൗസ് സര്‍ജന്‍സിക്ക് പുനഃപ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ക‍ഴിഞ്ഞ ദിവസം ഹാദിയ നല്‍കിയ അപേക്ഷ കോളേജ് യൂണിവേ‍ഴ്സിറ്റിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News