ചന്ദ്രശേഖരന്‍ നായരുടെ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗം; അനുശോചനം രേഖപ്പെടുത്തി വിഎസ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അങ്ങേയറ്റം സൗമ്യദീപ്തമായ വ്യക്തിത്വമാണ് ഇ ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

1957ലെ ഒന്നാമത്തെ നിയമസഭയില്‍ ജിഞ്ചര്‍ ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെട്ട നിയമസഭാ അംഗങ്ങളില്‍ പ്രമുഖനായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ യൗവ്വനകാലത്തു തന്നെ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഊടുംപാവും രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം സവിശേഷമായ പങ്കു വഹിച്ചു.

വിവിധ മന്ത്രിസഭകളില്‍ വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം ഭക്ഷ്യസിവില്‍ സപ്‌ളൈസ് മന്ത്രി എന്ന നിലയില്‍ കേരളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കി.

മാവേലി സ്റ്റോറുകളുടെ രൂപീകരണത്തിലൂടെ പൊതുവിതരണരംഗം സാധാരണകാര്‍ക്കു പ്രയോജനപ്രദമായി മാറ്റിയെടുക്കുന്നതിന് മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും വിഎസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News