മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു ചന്ദ്രശേഖരന്‍ നായരെന്ന് കാനം രാജേന്ദ്രന്‍; ജനാധിപത്യ വിശ്വാസികള്‍ക്ക് നികത്താനാകാത്ത നഷ്ടം

കോഴിക്കോട്: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു ഇ ചന്ദ്രശേഖരന്‍ നായരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഉത്തമനായ ഈ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനാധിപത്യ വിശ്വാസികള്‍ക്കും നികത്താനാകാത്ത നഷ്ടമാണെന്നും കാനം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ചന്ദ്രശേഖരന്‍ നായരുടെ ദേഹവിയോഗത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പാര്‍ട്ടി പങ്ക് ചേരുന്നു.

കൈവച്ച മേഖലകളില്‍ എല്ലാം ഒരു ഉത്തമ കമ്യൂണിസ്റ്റിന്റെ ആദര്‍ശവും അന്തസ്സും ഉയര്‍ത്തിപിടിച്ചുകൊണ്ട് നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ്കാര്‍ക്ക് എന്നും ആവേശം നല്‍കുന്ന മാതൃകയായിരിക്കുമെന്നും കാനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News