കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റണ്‍വേ എന്‍ഡ് സേഫ്റ്റി ഏര്യയുടെ നിര്‍മാണത്തിന് ഡി ജി സി എ യുടെ അന്തിമ അനുമതി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയുടെ നിര്‍മാണത്തിന് ഡി ജി സി എയുടെ അന്തിമ അനുമതിയായി.

ഡി ജി സി എ ഡല്‍ഹി കേന്ദ്രകാര്യാലയത്തില്‍നിന്നുള്ള അനുമതി കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചു.
പ്രവൃത്തികളുടെ രൂപ രേഖ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് സമര്‍പ്പിച്ചത്.

നാലുകോടി രൂപചെലവിലാണ് റിസ നിര്‍മിക്കുന്നത്. ഇതിനായി ലഭിച്ച നിര്‍മാണ ടെണ്ടറുകള്‍ തുറക്കാനും നിര്‍മാണ കരാര്‍ ഒപ്പുവെയ്ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ഡി ജി സി എയുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണം. ജനുവരി 15ന് പ്രവൃത്തികള്‍ ആരംഭിക്കും. നിലവില്‍ 90 മീറ്റര്‍ നീളമുള്ള റിസയുടെ വിസ്തൃതി 240 മീറ്ററാക്കാനാണ് തീരുമാനം.

ഇതോടെ നിലവിലെ റണ്‍വേയുടെ ദൈര്‍ഘ്യം 2700 മീറ്ററാവും. റണ്‍വേയിലെ ലൈറ്റിങ് സംവിധാനത്തിലും മാറ്റം വരും. ബോയിങ് 777-200 മുതലുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനായാണ് കരിപ്പൂരില്‍ റിസ നീളം കൂട്ടുന്നത്.
2015 മുതല്‍ റണ്‍വേയുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. 2850 മീറ്റര്‍ റണ്‍വേ ദൈര്‍ഘ്യമുള്ള എയര്‍പോര്‍ട്ട് കോഡ് ഡി വിമാനങ്ങളുടെ പ്രവര്‍ത്തനത്തിനായി രൂപകല്‍പ്പന ചെയ്തതാണെന്നും രണ്ടറ്റത്തും മതിയായ റിസയില്ലെന്നും പിരശോധനയില്‍ ഡി ജി സി എ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിപുലീകരണ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചത്. നിലവില്‍ റണ്‍വേയുടെ അറ്റം കാണുന്നതിന് സ്ഥാപിച്ച ലൈറ്റിങ് സംവിധാനം മുന്നിലേക്ക് സ്ഥാപിച്ച് 90 മീറ്ററിലുള്ള റിസ റണ്‍വേ ഉള്‍പ്പെടുത്തി 240 ആക്കുകയാണ് ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News