കേന്ദ്രം കൈവിട്ടെങ്കിലെന്താ; സി കെ വിനീതിന് പിണറായി സര്‍ക്കാരുണ്ട് കൂട്ട്; പൊതുഭരണവകുപ്പില്‍ ജോലി നല്‍കി

തിരുവനന്തപുരം; മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോള്‍ താരം സി കെ വിനീതിന് ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ മിന്നും താരമായ വിനീതിനെ ക‍ഴിഞ്ഞ വര്‍ഷം എജിസ് ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ വിനീതിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ വാക്കു പാലിച്ചിരിക്കുകയാണ്.

പൊതു ഭരണവകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയിലാണ് നിയമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News