മറഡോണയ്ക്കുപോലും നഷ്ടമായ ആ ഭാഗ്യം സച്ചിന് സ്വന്തം; ക്രിക്കറ്റ് ദൈവത്തിന് ബിസിസിഐയുടെ ആദരം

മുംബൈ : പത്താം നമ്പര്‍ ജേ‍ഴ്സിക്ക് കളിക്കളത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ഈ ജേ‍ഴ്സില്‍ മിന്നിത്തിളങ്ങിയിട്ടുള്ള ഇതിഹാസ താരങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും.

ഒരു കാലത്ത് അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ടീം പത്താം നമ്പര്‍ ജേ‍ഴ്സി ഉപയോഗിക്കില്ലായിരുന്നു. മറഡോണയോടുള്ള ആദര സൂചകമായി ആ ജേ‍ഴ്സി ഏറെക്കാലം അര്‍ജന്‍റീനന്‍ ഫുട്ബോള്‍ അധികൃതര്‍ പിന്‍വലിച്ചിരുന്നു.

എന്നാല്‍ പിന്നീട് തീരുമാനം മാറി. റിക്വല്‍മിയും മെസിയും പിന്നീട് തിളങ്ങിയത് പത്താം നമ്പര്‍ ജേ‍ഴ്സിയിലായിരുന്നു. മറഡോണയ്ക്ക് നഷ്ടമായ ആ ഭാഗ്യം സച്ചിനെത്തേടിയെത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീമിന്‍റെ പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ബിസിസിഐയുടെ തീരുമാനം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോടുള്ള ആദര സൂചകമായാണ് ജഴ്‌സി പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.

24 വര്‍ഷം നീണ്ടു നിന്ന ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉപയോഗിച്ചിരുന്നതാണ് ജഴ്‌സി നമ്പര്‍ 10. ജഴ്‌സി ഇനി മറ്റൊരു താരം ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ബിസിസിഐയുടെ നീക്കം.

2013 നവംബറില്‍ ആണ് 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് സച്ചിന്‍ വിരമിക്കുന്നത്. 2012 മാര്‍ച്ചില്‍ പാകിസ്ഥാനെതിരെയുള്ള ഏകദിനത്തിലാണ് സച്ചിന്‍ അവസാനമായി ജഴ്‌സി നമ്പര്‍ 10 അണിയുന്നത്.

അതിനു ശേഷം, ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍ പത്താം നമ്പര്‍ ജഴ്‌സി അണിഞ്ഞ് കളിക്കളത്തില്‍ ഇറങ്ങിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബിസിസിഐയുടെ ഈ നീക്കത്തിനെതിരെ സച്ചിന്‍ ആരാധകരും മുതിര്‍ന്ന താരങ്ങളും രംഗത്ത് വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഠാക്കൂര്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

ഈ നടപടിയാണ് വൈകിയാണെങ്കിലും പത്താം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ ബിസിസിഐ പ്രേരിപ്പിച്ചത്. ഇനി ഒരു താരത്തിനും പത്താം നമ്പര്‍ ജഴ്‌സി നല്‍കേണ്ടതില്ലെന്ന നിലപാടില്‍ ആണ് ബിസിസിഐ. ബിസിസിഐയുടെ ഈ തീരുമാനത്തിന് പൂര്‍ണ പിന്തുണയാണ് താരങ്ങള്‍ നല്‍കിയതെന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുന്നത്. ജഴ്‌സി പിന്‍വലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News