രാജീവ് വധക്കേസ്; സിപി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: ചാലക്കുടിയിലെ വസ്തു ബ്രോക്കറായ രാജീവ് കൊല്ലപ്പെട്ടക്കേസിലെ ഏഴാം പ്രതി അഡ്വ സിപി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഉദയഭാനുവിനെതിരെ വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.

ജാമ്യം ലഭിച്ചാല്‍ ഉന്നത സ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി കണക്കിലെടുത്തു. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കേസിലെ അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവര്‍ രഞ്ജിത് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍
കോടതി നേരത്തെ തള്ളിയിരുന്നു. ഗൂഢാലോചനക്കുറ്റമാണ് ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത്.

നവംബര്‍ ഒന്നിന് അറസ്റ്റിലായ ഉദയഭാനു സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News