
ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്കോർപ്പിയോ ഇലക്ട്രിക് വേർഷൻ വിപണിയിലെത്തിക്കും. ഇന്ത്യയിലെ നിരത്തുകളിൽ ഇതിന്‍റെ പരീക്ഷണ ഓട്ടങ്ങൾ നടന്നുവരികയാണ്.
രണ്ടുവർഷത്തിനുള്ളിൽ ഈ വാഹനം നിരത്തുകളിലോടിത്തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
2030-ഓടെ റോഡുകൾ ഇലക്ട്രിക് വാഹനങ്ങളുടെ വേദിയാകുമെന്ന തിരിച്ചറിവും ഇതിന്‍റെ പിന്നിൽ ശക്തിയായിട്ടുണ്ട്.
ഇന്ത്യയിൽ ടാറ്റയാണ് മഹീന്ദ്രയ്ക്ക് ഈ രംഗത്തുള്ള പ്രധാന എതിരാളികൾ.അതുകൊണ്ടുതന്നെ എത്രയും വേഗം ഇലക്ട്രിക് വാഹനം വിജയകരമായിറക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here