ഓഹരി സുചികകള്‍ വീണ്ടും നഷ്ടത്തിലായി

മുംബൈ: ഇന്നലെ നഷ്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ ഇന്ന് രാവിലെ നേട്ടത്തിലായി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 34 പോയന്റ് നേട്ടത്തില്‍ 33,653ലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 10,387ലുമെത്തി.

എന്നാല്‍ വൈകുന്നേരം ക്ലോസ് ചെയ്യുമ്പോള്‍ നേട്ടം നിലനിര്‍ത്താനായില്ല.സെന്‍സെക്‌സ് 15.83 പോയന്റ് നഷ്ടത്തില്‍ 33602.76ലും നിഫ്റ്റി 9 പോയന്റ് താഴ്ന്ന് 10361.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1319 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1382 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

എന്നാല്‍ എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here