സെല്‍ഫി പ്രേമികള്‍ക്കായി അസ്യൂസ്; മുന്നില്‍ ഇരട്ടക്യാമറയുമായി സെന്‍ഫോണ്‍ ; സവിശേഷതകളുടെ കലവറ

വിരല്‍ത്തുമ്പിലെ സെല്‍ഫിയോടാണ് ഇന്ന് മൊബൈല്‍പ്രേമികള്‍ക്ക് ഏറെ പ്രീയം. അതുകൊണ്ടുതന്നെ എല്ലാ കമ്പനികളും മുന്‍ ക്യാമറയ്ക്ക് വലിയ പ്രാധാന്യമാണ് ഇപ്പോള്‍ നല്‍കുന്നത്.

അതിനിടയിലാണ് അസ്യൂസ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോയുമായെത്തിയിരിക്കുന്നത്. മുന്നില്‍ ഇരട്ട ക്യാമറയുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത.

പോട്രിയറ്റ് മോഡിന്റെ സഹായമുള്ള ഇരട്ട മുന്‍ക്യാമറ മറ്റുഫോണുകളെയെല്ലാം വെല്ലാന്‍ കരുത്താകുമെന്നാണ് അധികൃതര്‍ പറയുന്നത്. പിന്നില്‍ 16 എം പി ക്യാമറായാണുള്ളത്. കഴിഞ്ഞ മാസം അവസാനമെത്തിയ ഫോണ്‍ വിപണിയില്‍ വലിയ ചലനമാണുണ്ടാക്കുന്നത്.

3,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന്റെ ചാര്‍ജ്ജിംഗ് പോര്‍ട്ട് യുഎസ്ബി 2.0 ആണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്. റാം ശേഷി 4ജിബിയാണ്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജിനൊപ്പം എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2 ടിബിവരെ വര്‍ദ്ധിപ്പിക്കാമെന്ന സവിശേഷതയുമുണ്ട്.

ഡ്യൂവല്‍ സിം ഫോണ്‍ ആണ് എന്നതും സെന്‍ഫോണ്‍ 4 നെ വേറിട്ടതാക്കുന്നു. 23999 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News