പൂര്‍ണനഗ്‌നരായി സണ്ണിയും ഭര്‍ത്താവും; സിനിമയ്ക്ക് വേണ്ടിയല്ല

ബോളിവുഡ് താരസുന്ദരികളെയെല്ലാം നിഷ്പ്രഭമാക്കിയാണ് സണ്ണി ലിയോണ്‍ മിന്നും താരമായി മാറിയത്. പോണ്‍ സ്റ്റാര്‍ എന്നതില്‍ നിന്ന് നടി എന്ന ലേബലിലേക്ക് വന്‍ കുതിച്ചുകയറ്റമാണ് സണ്ണി നടത്തിയത്.

അടുത്തിടെ സണ്ണി കൊച്ചിയിലെത്തിയപ്പോള്‍ കാണാനെത്തിയ ജനക്കൂട്ടം ഇത് വിളിച്ചു പറഞ്ഞതാണ്. സണ്ണിയോളം ആരാധകരുള്ള മറ്റൊരു താരമില്ലെന്നുതന്നെ പറയാം.

ഇപ്പോഴിതാ, താന്‍ ഒരു മൃഗസ്‌നേഹി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സണ്ണി. മൃഗസംരക്ഷണത്തിന് വേണ്ടി പൂര്‍ണനഗ്‌നയാവാന്‍ തനിക്ക് മടിയില്ലെന്നും സണ്ണി ഉറക്കെ വിളിച്ചു പറയുന്നു.

മൃഗസംരക്ഷണ സംഘടനയായ പെറ്റയ്ക്ക് വേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്‌നരായാണ് ഒരു ഫോട്ടോ ഷൂട്ടില്‍ പോസ് ചെയ്തത്.

ഫാഷന് വേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു പെറ്റയുടെ ക്യാമ്പയിന്‍. ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചര്‍മത്തില്‍ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍.

മൃഗങ്ങളുടെ തൊലിയും രോമങ്ങളും എടുക്കുന്നത് ഭീതിദത്തമായ ഒരു കാര്യമാണെന്ന് സണ്ണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here