അയ്യപ്പഭക്തര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി പമ്പ കെഎസ്ആര്‍ടിസി

തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി പമ്പ കെ.എസ്.ആര്‍.ടി.സി. നവംബര്‍ 15 മുതല്‍ 28 വരെയുള്ള 14 ദിവസം ഡിപ്പോയിലെ കളക്ഷന്‍ 1.76 കോടി രൂപയാണ്.

പമ്പ കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ കളക്ഷന്‍ 1.80 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം 148 ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത്തവണ 118 ബസുകള്‍ സര്‍വീസ് നടത്തിയ ഇനത്തിലാണ് 1.76 കോടി രൂപയുടെ വരുമാനം ഉണ്ടായത്.

75 നോണ്‍ എ സി ജന്റം, മൂന്ന് എ സി, ആറ് ഡീലക്‌സ്, മൂന്ന് സുപ്പര്‍ഫാസ്റ്റ്, 28 ഫാസ്റ്റ്, മൂന്ന് മിനി എന്നീ ബസുകളാണ് സര്‍വീസ് നടത്തുന്നത്. സീസണില്‍ ഇതുവരെ 3605 ദീര്‍ഘദൂര സര്‍വീസുകളും 5060 ചെയിന്‍ സര്‍വീസുകളും പമ്പാ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചെയിന്‍ സര്‍വീസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

മുന്‍ വര്‍ഷം 4957 ചെയിന്‍ സര്‍വീസുകളാണ് ഈ കാലയളവില്‍ നടത്തിയത്. തീര്‍ഥാടകരുടെ തിരക്കിന് അനുസരിച്ച് ആവശ്യമായ സര്‍വീസുകള്‍ പമ്പാ ഡിപ്പോയില്‍ നിന്ന് ക്രമീകരിക്കും.

സ്‌പെഷ്യല്‍ ഓഫീസര്‍ പി. രാജേന്ദ്രന്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായ കെ.ടി. രാധാകൃഷ്ണന്‍, അനിത് കൃഷ്ണന്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എസ്.ആര്‍.ടി.സി. പമ്പ ഡിപ്പോയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News