കൊച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബസ് ജീവനക്കാരുടെ ആക്രമണം; ബസില്‍ കയറ്റാതിരുന്നത് ചോദ്യംചെയ്ത ഏഴു വിദ്യാര്‍ഥികളെ കുത്തിപ്പരുക്കേല്‍പ്പിച്ചു; ഗുണ്ടായിസം എറണാകുളം-അരൂര്‍ റൂട്ടിലെ ‘മംഗല്യ’ ബസ് ജീവനക്കാരുടേത്

കൊച്ചി: ബസില്‍ കയറ്റാത്തത് ചോദ്യംചെയ്ത വിദ്യാര്‍ഥികളെ ബസ് ജീവനക്കാരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. എറണാകുളം അരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്.

വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം.

തര്‍ക്കത്തിനിടെ ബസിലെ ക്ലീനര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തി വീശുകയായിരുന്നു. സംഭവത്തില്‍ മരട് ഗവണ്‍മെന്റ് ഐടിഐയിലെ ഏഴു വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

പരുക്കേറ്റ വിദ്യാര്‍ഥികള്‍ തന്നെയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചത്. തുടര്‍ന്ന് ബസിലെ മൂന്നു ജീവനക്കാരെയും പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

അതുല്‍, അരുള്‍, കൃഷ്ണ, അഭിജിത്, ജിഷ്ണു, ജ്യോതിഷ്, ഗൗതം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ അഞ്ചു പേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ മരടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എറണാകുളം-അരൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മംഗല്യ ബസിലെ ജീവനക്കാരാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News