ഓട്ടോണമസ്സ് പദവിയുള്ള കോളേജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും

സംസ്ഥാനത്തെ ഓട്ടോണമസ്സ് പദവിയുള്ള കോളേജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍.

കോളേജുകളില്‍ നടപ്പാക്കിയ ക്ലസ്റ്റര്‍ പദ്ധതിയുടെ ഫലപ്രദമായ പ്രവര്‍ത്തനം പരിശോധിക്കാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിപാദിച്ച പ്രബുദ്ധത,ധൈഷണിക പര്യാവരണം എന്നീ പദ്ധതികള്‍ നടപ്പാക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന കൗണ്‍സിലിന്‍റെ ആദ്യഎക്സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായി.

ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ച,ഉന്നത വിജ്ഞാനത്തിലെ ജനോപകാരപ്രദമായ കാര്യങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്ന പദ്ധതിയായ പ്രബുദ്ധത എന്നപദ്ധതി നടപ്പാക്കാനാണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ആദ്യഎക്സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തത്.കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ ആയിരിക്കും പ്രബുദ്ധത നടപ്പിലാക്കുക.

ക്യാമ്പസ്സുകളെ കൂടുതലായി പഠനത്തിനിണങ്ങുന്ന പരിസ്ഥിതിയാക്കി പുന:സംവിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ധൈഷണിക പര്യാവരണവും നടപ്പിലാക്കുമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ.രാജന്‍ ഗുരുക്കള്‍ പറഞ്ഞു.

ഓട്ടോണമസ്സ് കോളേജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും.

മുന്‍ കൗണ്‍സില്‍ നടത്തിയ പഠനങ്ങള്‍ ഫലപ്രദമാണോ എന്നത് പരിശോധിക്കാനും എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി.കോളേജുകളില്‍ ക്ലസ്റ്റര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയുണ്ട്.ഇത് കണക്കിലെടുത്ത് ക്ലസ്റ്റര്‍ പദ്ധതിയുടെ വിലയിരുത്തല്‍ ഉണ്ടാകും.

ക്ലസ്റ്റര്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുമെന്നും രാജന്‍ ഗുരുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോ‍ഴ്സ് ഡിസൈനിംഗ് സയന്‍റിഫിക്ക് ആക്കി മാറ്റാനും കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News