അജയ് തറയിലിന്റെ കുരുക്ക് മുറുകുന്നു; ദേവസ്വം ബോര്‍ഡംഗമായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് നിയമിച്ചത് 120ലേറെ താല്‍ക്കാലിക ജീവനക്കാരെ; നിയമനം അപേക്ഷ പോലും ക്ഷണിക്കാതെ

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗമായിരിക്കെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ചട്ടം ലംഘിച്ച് 120ലേറെ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതായി പുതിയ ബോര്‍ഡ് കണ്ടെത്തി.

അപേക്ഷ പോലും ക്ഷണിക്കാതെയാണ് ഒറ്റയടിക്ക് ഇത്രയേറെ താല്‍ക്കാലിക ജീവനക്കാരെ വിവിധ ഇടങ്ങളിലായി നിയമിച്ചത്. ദേവസ്വം കമീഷണറുടെയും അഴിമതിയാരോപണ വിധേയനായ മുന്‍ സെക്രട്ടറിയുടെയും ഒത്താശയോടെയാണ് ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി അനധികൃത നിയമനങ്ങള്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗമായിരിക്കെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ചട്ടം ലംഘിച്ച് 120 ലേറെ താല്‍ക്കാലിക ജീവനക്കാരെ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ഓഫീസുകളില്‍ നിയമനം നല്‍കിയെന്നാണ് നിലവിലെ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്.

ഓവര്‍സിയര്‍, എല്‍ഡി ക്ലാര്‍ക്ക്, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തിയത്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ പേരില്‍ കാര്യക്ഷമമായി സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരെ തെരഞ്ഞു പിടിച്ചുമാറ്റിയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്.

ബോര്‍ഡിന്റെ കാലാവധി അവസാനിക്കുംമുമ്പ് സ്ഥിരപ്പെടുത്താമെന്ന ഉറപ്പും ഇവര്‍ക്ക് നല്‍കിയിരുന്നു. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ മാനദണ്ഡം തയ്യാറാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒഴിവുകളുടെ വിജ്ഞാപനം ഇറക്കി അപേക്ഷ സ്വീകരിച്ച് ഇന്റര്‍വ്യൂ നടത്തിയശേഷമേ നിയമനം പാടുള്ളുവെന്നാണ് ഹൈക്കോടതി നിര്‍ദേശം.

എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു ബോര്‍ഡംഗത്തിന്റെ നടപടി എന്നാണ് പുതിയ ബോര്‍ഡിന്റെ കണ്ടെത്തല്‍. ദേവസ്വം കമീഷണറുടെ അറിവോടെ അന്നത്തെ ബോര്‍ഡ് സെക്രട്ടറി വി എസ് ജയകുമാറാണ് നിയമന ഉത്തരവുകളില്‍ ഒപ്പിട്ടത്. ദേവസ്വം ബോര്‍ഡ്‌യോഗം ചേരാതെയായിരുന്നു നടപടി.

അനധികൃത നിയമനങ്ങള്‍ക്കെതിരെ ജീവനക്കാര്‍ ദേവസ്വം കമീഷണര്‍ക്കും സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും ഇത് ഗൗനിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതിനുപുറമെ കവിയൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ സംബന്ധിച്ചും അജയ് തറയിലിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News