ബിസിസിഐയ്ക്ക് വന്‍തിരിച്ചടി; കോമ്പറ്റീഷന്‍ കമ്മീഷന്‍ 52 കോടി പിഴ വിധിച്ചു

ദില്ലി: ബിസിസിഐയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ 52.24 കോടി രൂപ പിഴ വിധിച്ചു. ഐപിഎല്‍ കരാറില്‍ ചട്ടലംഘനം നടത്തിയതിനാണ് പിഴ. ഇത്തരം നടപടികളില്‍ നിന്ന് ബിസിസിഐ വിട്ടുനില്‍ക്കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

പത്ത് വര്‍ഷം ഇന്ത്യയില്‍ പുതിയൊരു ആഭ്യന്തര ട്വന്റി ട്വന്റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുകയോ അനുമതി നല്‍കുകയോ ചെയ്യിലെന്ന് ഐപിഎല്‍ സംപ്രേഷണ അവകാശം നേടിയവര്‍ക്ക് നല്‍കിയ ഉറപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ബിസിസിഐക്ക് പിഴ വിധിച്ചത്.

ബിസിസിഐയുടെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ 4.48 ശതമാനത്തോളമായ 52.24 കോടി രൂപ പിഴയായി അടയ്ക്കാനാണ് ഉത്തരവ്.

2013 മുതല്‍ 16വരെ ബിസിസിഐയുടെ ശരാശരി വരുമാനം 1164.7 കോടി രൂപയാണ്. ഐപിഎല്ലിന്റെ സംപ്രേഷണ അവകാശം നേടിയവരുടെ വാണിജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ബിസിസിഐയുടെ കരാറെന്നും കോംമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തി. ബിസിസിഐ നല്‍കിയ ഉറപ്പ് മൂലം വിപണിയില്‍ മത്സരത്തിനുള്ള തുല്യ അവകാശം ഹനിച്ചതായും വിധിയില്‍ ചൂട്ടിക്കാട്ടുന്നു.

ഇത്തരം നടപടികളില്‍ നിന്ന് ബിസിസിഐ വിട്ട്‌നില്‍ക്കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്്. വിപണിയില്‍ മത്സരത്തിനുള്ള അവകാശം ഉറപ്പ് വരുത്തുന്നതാണ് കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവാദിത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News