88 വിദ്യാര്‍ഥിനികളെ നഗ്‌നരാക്കി അധ്യാപികമാരുടെ ക്രൂരത

ഇറ്റാനഗര്‍: പ്രധാനഅധ്യാപികയ്‌ക്കെതിരെ മോശം കമന്റ് എഴുതിയ വിദ്യാര്‍ഥിനികളെ അധ്യാപികമാര്‍ നഗ്‌നരാക്കി നിര്‍ത്തിയതായി പരാതി.

അരുണാചല്‍ പ്രദേശിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറ്, ഏഴ് ക്ലാസിലെ 88 വിദ്യാര്‍ഥിനികളെയാണ് മൂന്നു അധ്യാപികമാര്‍ ചേര്‍ന്ന് നഗ്‌നരാക്കിയത്.

കമന്റ് എഴുതിയ കടലാസ് കണ്ടുപിടിക്കുന്നതിനായാണ് കുട്ടികളോട് ഇങ്ങനെയൊരു ക്രൂരത കാണിച്ചത്.

കഴിഞ്ഞ 23-ാം തീയതിയായിരുന്നു സംഭവം. നാലാം ദിവസമാണ് വിദ്യാര്‍ഥിനികള്‍ സ്‌കൂളിലെ വിദ്യാര്‍ഥി യൂണിയനില്‍ പരാതി കൊടുക്കുന്നത്.

തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അധ്യാപികമാര്‍ തങ്ങളുടെ വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അധ്യാപികമാര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News