ഈ ചിത്രം കണ്ട്, ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു; അതിലും രസകരമായത് ഒരു കമന്റ്

മുകളിലെ ചിത്രം കണ്ടതിന് ശേഷമാണ് ഈ യുവതി തന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതൊരു ഒരു നഗരത്തിന്റെ രാത്രികാല ചിത്രമായി നമുക്ക് തോന്നും. എന്നാല്‍ ആ യുവതി നോക്കുമ്പോള്‍ അങ്ങനെയല്ല.

ഒരു ദിവസം ഇന്‍സ്റ്റഗ്രാം നോക്കികൊണ്ടിരിക്കുമ്പോഴാണ് യൂലിയ എന്ന യുവതി ഈ ചിത്രം കണ്ടത്. തന്റെ ബെഡ്‌റൂമില്‍ നിന്നു മാത്രം ലഭിക്കുന്ന നഗരത്തിന്റെ കാഴ്ച മറ്റൊരു സ്ത്രീയുടെ ഇന്‍സ്റ്റഗ്രാമിലാണ് യൂലിയ കണ്ടത്. ഉടനെ തന്നെ ആ സ്ത്രീയുടെ പോസ്റ്റുകള്‍ യൂലിയ പരിശോധിക്കാന്‍ തുടങ്ങി. തന്റെ ബെഡ്‌റും ജനാലയില്‍ നിന്നു മാത്രം എടുക്കാന്‍ സാധിക്കുന്ന നിരവധി ഫോട്ടോകള്‍ യൂലിയ ആ അക്കൗണ്ടില്‍ കണ്ടു.

ഇതോടെ, ആ യുവതി തന്റെ ഭര്‍ത്താവിന്റെ കാമുകിയാണെന്ന് യൂലിയ മനസിലാക്കുകയായിരുന്നു. മറ്റൊരു രസകരമായ കാര്യം, ആ ഫോട്ടോകള്‍ക്ക് യൂലിയ ഒരു കമന്റിടുകയും ചെയ്തുവെന്നതാണ്.

അത് ഇങ്ങനെ: ബ്യൂട്ടിഫുള്‍ വ്യൂ ഫ്രം മൈ ഹസ്ബന്‍ഡ്‌സ് ബെഡ്‌റൂം.

ഇതോടെ സംഭവം കൈവിട്ടു പോയി. മാത്രമല്ല, വിശദമായ അന്വേഷണത്തില്‍ ഭര്‍ത്താവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും യൂലിയ കണ്ടെത്തി. തുടര്‍ന്ന് യൂലിയ ഇയാളില്‍ നിന്നു വിവാഹമോചിതയാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News