ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് കോഹ്‌ലി; ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

മുംബൈ: മത്സരങ്ങളുടെ ആധിക്യത്തെച്ചൊല്ലി ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്.

ബിസിസിഐക്ക് കിട്ടുന്ന കോടികളുടെ ലാഭത്തിന്റെ ഒരു പങ്ക് താരങ്ങള്‍ക്കും വേണമെന്ന് തുറന്നടിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം 16350 കോടി രൂപക്ക് സ്റ്റാര്‍ ഗ്രൂപ്പിന് ബിസിസിഐ വിറ്റതോടെയാണ് വന്‍ ലാഭത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ സീനിയര്‍ താരങ്ങള്‍ രംഗത്തെത്തിയത്. ഇന്ന് ചേരുന്ന ബിസിസിഐയുടെ നിര്‍ണായക
യോഗത്തില്‍ പ്രതിഫല തുകയാണ് പ്രധാന ചര്‍ച്ചാ വിഷയം.

താരങ്ങളോട് സുപ്രീംകോടതി നിരിക്ഷണത്തിലുള്ള ഭരണസമിതി അനുകൂല നിലപാടെടുക്കുമോ എന്നാണ് ഇന്ത്യന്‍ കായിക ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ തുകയും, മത്സര പ്രതിഫലവും വര്‍ഷാദ്യം ബിസിസിഐ ഇരട്ടിയായി ഉയര്‍ത്തിയിരുന്നു.

കോഹ്‌ലിയും ധോണിയുമടക്കമുള്ള സീനിയര്‍ താരങ്ങളുടെ കരാര്‍ തുക രണ്ട് കോടിയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ അത് വെറും ചില്ലറക്കാശാണെന്നായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം. പ്രതിഫല തുക വര്‍ദ്ധിപ്പിച്ചാല്‍ ശതകോടികളിലേക്കാകും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ വരുമാനം കുതിച്ചുയരുക.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ട് പോക്ക് കളിക്കാരുടെ പ്രതിഷേധങ്ങള്‍ക്കിടയിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News