അന്ന് പാര്‍വതിയെ ‘വിവാഹം’ കഴിക്കാമായിരുന്നു; പക്ഷെ ഭാര്യ സമ്മതിച്ചില്ല; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി മലയാള നടന്‍

80കളിലും 90കളിലും മലയാളികളുടെ ഇഷ്ടനടിയായിരുന്നു പാര്‍വതി. മികച്ച ഒരു നര്‍ത്തകി കൂടിയായ പാര്‍വതി, ജയറാമുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

പത്തുവര്‍ഷം നീണ്ട കരിയറില്‍ കമലദളം, തലയണമന്ത്രം, അക്കരെ അക്കരെ അക്കരെ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി നിരവധി ഹിറ്റുകള്‍ പാര്‍വതി മലയാളത്തിന് സമ്മാനിച്ചു. അക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍. ഒരു അഭിമുഖത്തിലാണ് ദിനേശിന്റെ വെളിപ്പെടുത്തല്‍.

ദിനേശ് പറയുന്നത് ഇങ്ങനെ:

‘1989ല്‍ പുറത്തിറങ്ങിയ കിരീടം നിര്‍മ്മിച്ചത് ഞാനായിരുന്നു. അതില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കാനും സംവിധായകന്‍ ആവശ്യപ്പെട്ടു. കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി.. എന്ന ഗാനരംഗത്തില്‍ വിവാഹം കഴിച്ച് ഭാര്യയായ പാര്‍വതിയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന രംഗമായിരുന്നു അത്.’

‘പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ അവസരം ലഭിച്ചെന്ന വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞു. എന്നാല്‍ ഭാര്യയ്ക്ക് അത് ശരിക്കും ഷോക്കായിരുന്നു. അവര്‍ അതില്‍ അഭിനയിക്കാന്‍ അനുവദിച്ചില്ല. അങ്ങനെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നു.’

‘എനിക്കും സിനിമയില്‍ അഭിനയിക്കാന്‍ ഭയമായിരുന്നുവെന്നതാണ് സത്യം. അത് സ്വന്തം സിനിമയിലാണെങ്കില്‍ പോലും. അഭിനയിക്കാന്‍ അറിയില്ലെന്നാണ് ഞാന്‍ സ്വയം കരുതിയിരുന്നത്. പിന്നെ അന്ന് അവസരം നഷ്ടപ്പെട്ടതില്‍ ഖേദമില്ല. കാരണം അതൊരു ചെറിയ വേഷമായിരുന്നു.’-ദിനേശ് പണിക്കര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News