ഇടിമുഴക്കങ്ങളുടെ ആ സ്മാഷുകള്‍ നിലച്ചിട്ട് ഇന്ന് മുപ്പതാണ്ട്

വോളിബോള്‍ കോര്‍ട്ടില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് മുപ്പതാണ്ട്. വോളിബോളിന്റെ ഭൂപടത്തില്‍ ഇന്ത്യയുടെ പേര് ആകാശത്തോളമുയര്‍ത്തിയ താരമായിരുന്നു ജിമ്മി ജോര്‍ജ്.

ജിമ്മിയോളം വോളിബോളിനെ സ്‌നേഹിച്ച ഒരു താരമുണ്ടായിരുന്നില്ല. വോളിബോളിന്റെ ലോകത്ത് മറ്റാര്‍ക്കും തിരുത്തിക്കുറിക്കാന്‍ കഴിയാത്ത പല റെക്കോഡുകളും അകാലത്തില്‍ പൊലിഞ്ഞുപോയ ജിമ്മി സ്വന്തം പേരില്‍ കുറിച്ചു.

പത്തൊന്‍പതാം വയസ്സില്‍ ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസിലും ഇരുപത്തിമൂന്നാം വയസ്സില്‍ ബാങ്കോക്ക് ഏഷ്യാഡിലും ജിമ്മി ഇന്ത്യക്കുവേണ്ടി കളിച്ചു. യൂറോപ്പിലെ പ്രൊഫഷണണല്‍ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വോളിബോള്‍ പ്ലെയറാണ് ജിമ്മി ജോര്‍ജ്.

ഇരുപത്തഞ്ചാം വയസ്സില്‍ ലോകത്തിലെ ഏറ്റവും നല്ല അറ്റാക്കര്‍മാരില്‍ ജിമ്മി ജോര്‍ജെന്ന പേരും കയറിക്കൂടി. 1985ല്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ജിമ്മി ജോര്‍ജ്.

ആ വര്‍ഷം സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെങ്കലമെഡലും നേടിത്തന്നു. 21ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് നേടിയ പ്രായം കുറഞ്ഞ താരവുമായി ജിമ്മി.

ഇറ്റലിയിലെ പ്രൊഫഷണല്‍ വോളിബോള്‍ ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കവെ 1987 നവംബര്‍ 30നാണ് ജിമ്മി ജോര്‍ജ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ജിമ്മിയെന്ന വോളിബോള്‍ മാന്ത്രികനോടുള്ള ആദരസൂചകമായി ഇറ്റലിയിലെ കാര്‍പെന്‍ഡോളോയില്‍ ജിമ്മിയുടെ പേരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മിച്ചു.

കൂടാതെ ജിമ്മി അപകടത്തില്‍ മരിച്ച ഇറ്റലിയിലെ മോണ്ടിച്ചേരി റോഡിനെ ഇറ്റലിക്കാര്‍ ജിമ്മി ജോര്‍ജിന്റെ പേരു ചൊല്ലി വിളിച്ചു.

ജിമ്മി ഒഴിച്ചിട്ട ഇടം ഇന്നും ഇന്ത്യന്‍ വോളിബോളില്‍ ഒഴിഞ്ഞു കിടക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News