നടന്‍ അബി അന്തരിച്ചു; ഖബറടക്കം ഇന്ന് മൂവാറ്റുപുഴയില്‍; വിടവാങ്ങിയത് മിമിക്രിയെ ജനകീയമാക്കിയ കലാകാരന്‍

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവനടന്‍ ഷൈന്‍ നിഗം മകനാണ്.

മുവാറ്റുപുഴ സ്വദേശിയായ അബി മുഹമ്മദ് എന്ന അബി ഇരുപത് വര്‍ഷത്തോളമായി സിനിമ, മിമിക്രി പാരഡി കാസറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നീ ട്രൂപ്പുകളില്‍ കലാ ജീവിതം തുടങ്ങിയ അബി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടന്‍ ദിലീപ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എന്ന മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. ആമിന താത്ത, അമിതാഭ് ബച്ചന്‍ എന്നീ കഥാപാത്രങ്ങളിലൂടെ സ്റ്റേജ് ഷോകളിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ജൂവലറി പരസ്യത്തില്‍ അമിതാഭ് ബച്ചന്റെ ശബ്ദം നല്‍കിയതും അബിയായിരുന്നു.

ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ട് നിന്ന ശേഷം ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലാണ് അടുത്തകാലത്ത് അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News