‘അബി’ എന്ന പേരിന് പിന്നിലും ഒരു കഥയുണ്ട്

ഹബീബ് മുഹമ്മദ് എന്നാണ് അബിയുടെ യഥാര്‍ത്ഥ പേര്. ഹബീബ് എങ്ങനെ അബി ആയി എന്ന് മമ്മൂട്ടി ഒരിക്കല്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇങ്ങനെ:

‘മമ്മൂക്കയുടെ ചോദ്യത്തിന് അന്ന് എനിക്ക് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്.’

‘നാട്ടില്‍ കലാപരിപാടികള്‍ക്കായി ചെല്ലുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യണമല്ലോ. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ എന്റെ മുഴുവന്‍ പേര് അറിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു.’

‘അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാന്‍ അബിയായി. അബി എന്നത് സത്യത്തില്‍ ചെറിയൊരു പേരാണ്. പേരിടുമ്പോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷേ അതിലെ മുഴക്കം ആളുകളെ ഒന്നുലയ്ക്കും.’

ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴാണ് മമ്മൂട്ടി ഇത് ചോദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here