‘എല്ലാവരും വാപ്പച്ചിയെ സ്‌നേഹിക്കുന്നു’; ഷെയ്ന്‍ നിഗം പറയുന്നു

കൊച്ചി: മലയാളികള്‍ എവിടെ ചെന്നാലും അബിയുടെ മോന്‍ എന്നാണ് തന്നെ വിശേഷിപ്പിക്കുന്നതെന്ന് ഷെയ്ന്‍ നിഗം. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്. അച്ഛന്റെ കടുത്ത ആരാധകനാണ് താനെന്നും ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘വാപ്പച്ചി നേടേണ്ടതെല്ലാം നേടിയിട്ടുണ്ട്. കുറവും കൂടുതലും എനിക്ക് തോന്നുന്നില്ല. മലയാളികള്‍ എവിടെ ചെന്നാലും അബിയുടെ മോന്‍ എന്നാണ് പറയുന്നത്. എല്ലാവരും വാപ്പച്ചിയെ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്.’

‘വാപ്പച്ചി ചെയ്യുന്നതെന്താണോ അതില്‍ അടിപൊളിയാണ്. ഇപ്പോഴും സ്റ്റേജില്‍ ഒരു മണിക്കൂറൊക്കെ നിന്ന് ആള്‍ക്കാരെ കയ്യിലെടുത്ത് കയ്യടിയും മേടിച്ച് ഇറങ്ങുന്നുണ്ട്. അതൊന്നും എനിക്കൊരിക്കലും ചെയ്യാനാവില്ല, ചിന്തിക്കാന്‍ പോലും പറ്റില്ല.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News