കനത്തമഴ നാശം വിതയ്ക്കുന്നു; കൊല്ലത്ത് ഓട്ടോയ്ക്കുമുകളില്‍ മരം കടപുഴകി വീണ് ഡ്രൈവര്‍ മരിച്ചു; കന്യാകുമാരിയില്‍ നാല് മരണം

കനത്ത മഴ തെക്കന്‍ കേരളത്തില്‍ വലിയ നാശം വിതയ്ക്കുന്നു. കൊല്ലം കുളത്തുപുഴയില്‍ ഓട്ടോയ്ക്കുമുകളില്‍ മരം കടപുഴകി വീണ് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വിഷ്ണുവാണ് മരിച്ചത്.

കന്യാകുമാരിയില്‍ നാലുപേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തെക്കന്‍ കേരളത്തിന്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക് 12 മണിമുതലാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലയില്‍ ഇന്നലെ രാത്രിയില്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ന്യൂനമര്‍ദം ശക്തിപ്പെടുന്നതിനാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുകയാണ്.

കന്യാകുമാരിക്കു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തിന്റെ പലഭാഗത്തും കനത്ത മഴ തുടങ്ങിയിട്ടുണ്ട്.

തലസ്ഥാന നഗരത്തിലടക്കം പലയിടത്തും വലിയ മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഓഖി ചുഴലികൊടുങ്ങാറ്റിന്റെ ഭീതിയിലാണ് തെക്കന്‍ കേരളവും ലക്ഷദ്വീപും. കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News