അബി ഇക്കയുടെ മിമിക്രി കണ്ടാണ് ഞാന്‍ വളര്‍ന്നത്; സ്‌നേഹം പങ്കുവെച്ച് അബിയുട കുടുംബത്തിന് സാന്ത്വനവുമായി ദുല്‍ഖര്‍

അബിയുടെ വിയോഗത്തിന്റെ വേദനയിലാണ് സാസ്‌കാരിക കേരളം. കലാരംഗത്ത് സജീവമായിരിക്കെ പൊടുന്നനെ വിടവാങ്ങിയ തങ്ങളുടെ പ്രിയ കലാകാരനെ അനുസ്മരിച്ച് ഏവരും രംഗത്തെത്തിയിരിക്കുകയാണ്.

അതിനിടയിലാണ് യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വികാരഭരിതമായ കുറിപ്പ്. അബി ഇക്കയുടെ മിമിക്രി പരിപാടികള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അദ്ദേഹത്തിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതായും ദുല്‍ഖര്‍ വ്യക്തമാക്കി.

അബി ഇക്കയുടെ ടി.വി പരിപാടികളും വാപ്പച്ചിയുടെ ഒപ്പം ചെയ്ത സ്റ്റേജ് ഷോകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ പ്രതിഭയും വിവര്‍ണനാതീതവും കാലങ്ങളെ അതിജീവിക്കുന്നതുമാണെന്നും ദുല്‍ഖര്‍ കുറിച്ചു.

അബി ഇക്കയെ നേരിട്ട് കാണാന്‍ അധികം ഭാഗ്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും ദുല്‍ഖര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here