ആയുസ്സിന്റെ പുസ്തകകാരന് ‘സ്‌നേഹത്തിന്റെ പുസ്തകം’; സിവി ബാലകൃഷ്ണന് തലസ്ഥാനത്തിന്റെ ആദരം

എഴുത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന പ്രശസ്ത എ!ഴുത്തുകാരന്‍ സിവി ബാലകൃഷ്ണനെ നാളെ മുതല്‍ നാലു ദിവസം തലസ്ഥാന നഗരം ആദരിക്കും. സുഹൃത്തുക്കളും വായനക്കാരും ഉള്‍പ്പെടുന്ന വിപുലമായ സൗഹൃദസംഘവും പാപ്പനംകോട് വിശ്വപ്രഭ ലൈബ്രറിയും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാളെ രാവിലെ ഒമ്പതിന് പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സിപിഐഎം പോളിറ്റ്ബ്യൂറോ മെമ്പര്‍ എംഎ ബേബി ഉദ്ഘാടനം ചെയ്യും. എംകെ മുനീര്‍ പരിപാടിയില്‍ അധ്യക്ഷനാകും. എംജി രാധാകൃഷ്ണന്‍, വികെ ജോസഫ്, നേമം പുഷ്പരാജ്, പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും.

ഉച്ചയ്ക്ക് 11.30ന് നടക്കുന്ന ചടങ്ങില്‍ ആയുസ്സിന്റെ പുസ്തകംഒരു പഠനം എന്ന വിഷയത്തില്‍ ഡോ. പികെ രാജശേഖരന്‍ പ്രഭാഷണം നടത്തും. പ്രദീപ് പനങ്ങാട് മോഡേറേറ്ററാകും.

തുടര്‍ന്ന് സിവി ബാലകൃഷ്ണന്‍ കൃതികളിലെ സ്ത്രീ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഒവി ഉഷ, കെജെ ജോണി, ചന്ദ്രമതി, ഡോ. ഐറിസ് കൊയേലിയോ, ശാന്താ തുളസീധരന്‍, ഡോ.മിനി നായര്‍, കെ രേഖ, സരിതാ വര്‍മ്മ, ലിസി, വിനിതാ വിജയന്‍ എന്നനിവര്‍ സംസാരിക്കും. വിഎസ് ബിന്ദുവാണ് മോഡറേറ്റര്‍.

വൈകീട്ട് മാനവീയം തെരുവോരക്കൂട്ടായ്മയുടെ ഗാനമേളയും സിവി ബാലകൃഷ്ണന്‍ തിരക്കഥയെ!ഴുതി കെജി ജോര്‍ജ് സംവിധാനം ചെയ്ത മറ്റൊരാള്‍ സിനിമയുടെ മുപ്പതാം വര്‍ഷവും ആഘോഷിക്കും. ലെനിന്‍ രാജേന്ദ്രന്‍, രാമചന്ദ്രബാബു, ലീല പണിക്കര്‍ എന്നിവര്‍ സംബന്ധിക്കും.

ഡിസംബര്‍ 2ന് രാവിലെ 10മുതല്‍ സിവി ബാലകൃഷ്ണന്റെ സാഹിത്യലോകത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. സിവി ബാലകൃഷ്ണന്റെ ആഖ്യാനതന്ത്രം എന്ന വിഷയത്തില്‍ കെബി പ്രസന്നകുമാറും സിവി ബാലകൃഷ്ണന്റെ ജീവിതദര്‍ശനം എന്ന വിഷയത്തില്‍ സജയ് കെവിയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സിവി ബാലകൃഷ്ണന്‍ കൃതികളിലെ കൃസ്തീയത എന്ന വിഷയത്തില്‍ ഡോ. ബെറ്റിമോള്‍ മാത്യുവും സിവി ബാലകൃഷ്ണനും ഞാനും എന്ന വിഷയത്തില്‍ ബി മുരളിയും സംസാരിക്കും. ഡോ. ബിവി ശശികുമാര്‍ മോഡറേറ്ററാകും. തടര്‍ന്ന് ഞാനറിയുന്ന സിവി ബാലകൃഷ്ണന്‍ എന്ന വിഷയത്തില്‍ എന്‍ ശശിധരന്‍, മധുനായര്‍, സിഎസ് വെങ്കിടേശ്വരന്‍, കെഎ ഫ്രാന്‍സിസ്, ഇന്ദ്രന്‍സ്, എം രാജീവ്കുമാര്‍, വിഎസ് രാജേഷ്, ബിജു മുത്തത്തി, വിനു എബ്രഹാം, സി റഹീം തുടങ്ങിയവര്‍ സംസാരിക്കും. ജയന്‍ മാങ്ങാടാണ് മോഡറേറ്റര്‍. സിവി ബാലകൃഷ്ണനുമായി ടികെ സന്തോഷ്‌കുമാര്‍ സംഭാഷണം നടത്തും.

വൈകീട്ട് 5ന് സമാപന സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ എസ് രവികുമാര്‍, വി രാജകൃഷ്ണന്‍, പികെ രാജ്‌മോഹന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സിവി ബാലകൃഷണന്റെ മറുപടി പ്രസംഗം.

ഡിസംബര്‍ 3ന് പു!ഴനാട് ഭാവന ഗ്രന്ഥാലയത്തിലും 4ന് ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകാലാശാല പ്രാദേശീക കേന്ദ്രത്തിലും ആദരസമ്മേളനം നടക്കും. എ!ഴുത്തുകാരും വായനക്കാരും സിവി ബാലകൃഷ്ണനുമായി സംവദിക്കും.
മലയാളത്തിലെ ഒരെ!ഴുത്തുകാരന് വായനക്കാരും സുഹൃത്തുക്കളുമൊരുക്കുന്ന ഏറ്റവും വലിയ ആദരസമ്മേളനമാണ് തലസ്ഥാനത്ത് നടക്കുന്നത്.

നേരത്തേ കാഞ്ഞങ്ങാട്ട് സിവിയെ ആദരിച്ച് നടന്ന വിപുലമായ കൂട്ടായ്മ നടന്നിരുന്നു. എ!ഴുത്തുകാരന് തലസ്ഥാനത്തുള്ള ഹൃദയബന്ധത്തിന്റെ നേര്‍രേഖയാകും നാല് ദിവസങ്ങളായി നടക്കുന്ന ഈ പരിപാടിയെന്ന് സംഘാടക സമിതി ചെര്‍മാന്‍ പ്രൊഫ. എം ദിവാകരന്‍ നായരും കണ്‍വീനര്‍ ഷാജ് കെ ഇഷാരയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News