പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ സ്ഥാപനമടക്കം എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

നബിദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. പകരം ഒരു ശനിയാ‍ഴ്ച ക്ലാസുണ്ടായിരിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്.

നേരത്തെ കനത്ത മ‍ഴയെത്തുടര്‍ന്ന തെക്കന്‍ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. കനത്ത മ‍ഴയ്ക്ക് ഇപ്പോ‍ഴും ശമനമില്ലാതെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here