വിദ്യര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി രാഷ്ട്രീയ നിരക്ഷരരായ തലമുറയെ സൃഷ്ടിക്കും: കോടിയേരി

ക്യാമ്പസുകളില്‍ വിദ്യര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി പ്രയോഗികമായാല്‍ രാഷ്ട്രീയ നിരക്ഷരരായ തലമുറ വളര്‍ന്ന് വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കലാലയങ്ങള്‍ രാഷ്ട്രീയ മുകതമാക്കണമെന്ന് വാദിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ നിരക്ഷരാക്കാനുളള ഗൂഡലക്ഷ്യമാണുള്ളതെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.കലാലയ രാഷ്ട്രീയ നിരോധനത്തിനെതിരെ എസ് എഫ് ഐ എറണാകുളത്ത് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. എസ്എഫ്‌ഐ രാഷ്ട്രീയ പാര്‍ട്ടിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല.

എസ്എഫ്ഐ രൂപീകരിച്ചത് ഹൈകോടതി നിര്‍ദ്ദേശപ്രകാരമല്ല, സുപ്രീം കോടതിയില്‍ നിന്ന അനുമതി വാങ്ങിയല്ല എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ രാഷാട്രീയ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണം.

സംഗമത്തില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി പി രാജീവ് പ്രൊഫസര്‍ എം കെ സാനു സെബാസ്റ്റ്യന്‍ പോള്‍, സംവിധായകന്‍ ആഷിഖ് അബു. എസ് എ എഫ് ഐ നേതാക്കളായ വി പി സാനു, വിജിന്‍, ജെയ്ക് സി തോമസ് തുടങ്ങിവരും സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News