തിരുവനന്തപുരം: അനുകരണ കലയിലൂടെ സിനിമാരംഗത്തെത്തിയ പ്രശസ്ത നടന് അബിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
അനുകരണകലയെ ജനകീയമാക്കുന്നതില്‍ ഗണ്യമായ സംഭാവന നല്കിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മിമിക്രി മേഖലയിലെ പ്രശസ്ത ട്രൂപ്പുകളായിരുന്ന കൊച്ചിന് ഹരിശ്രീ, കലാഭവന്‍ എന്നിവയിലൂടെ വളര്‍ന്നു വന്ന അബി അമ്പതോളം സിനിമകളില്‍ തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്.
ഹാസ്യകഥാപാത്രങ്ങള്‍ക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ സാധിച്ച അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here