നടുറോഡില്‍ പെണ്‍കുട്ടികള്‍ക്കു നേരെ ഞരമ്പുരോഗിയുടെ നഗ്നതാ പ്രദര്‍ശനം; വീഡിയോ പുറത്തുവിട്ടു; കണ്ടാല്‍ അറിയിക്കാനും നിര്‍ദ്ദേശം

കോട്ടയം: സോഷ്യല്‍ മീഡിയ ഇപ്പോള്‍ തീവ്ര പരിശ്രമത്തിലാണ്. നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ക്രിമിനലിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ.

കോട്ടയത്താണ് ഇയാളുടെ അശ്ലീലപ്രദര്‍ശനം നടന്നതെന്നാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി മല്ലു സോള്‍ജിയേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇയാളുടെ പരാക്രമത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു ഇടവഴിയിലൂടെ വരുന്ന പെണ്‍കുട്ടികള്‍ക്കു നേരെ പാന്റ്‌സ് ഊരി നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.

ഇയാളെ തിരിച്ചറിയുന്നവര്‍ വിവരം പൊലീസിനെ അറിയിക്കണമെന്ന സന്ദേശത്തോടെയാണ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News