തൃശൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് കാണാതായ എട്ട് വയസ്സുകാരന്‍ മരിച്ച നിലയില്‍

തൃശൂര്‍ കുറ്റൂരില്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്ന് കാണാതായ എട്ട് വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളിന് സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്നാണ് സംസാര ശേഷിയില്ലാത്ത കുട്ടിയുടെ ജഡം കണ്ടെത്തിയത്. സ്‌പെഷ്യല്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടിയുടെ ജീവന്‍ നഷ്ടമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു

തൃശൂര്‍ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്‌പെഷ്യല്‍ സ്‌കൂൡല വിദ്യാര്‍ഥി ഗൗതം കൃഷ്ണയെ ഇന്നലെയാണ് കാണാതായത്. മുളംകുന്നത്തുകാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ ഗൗതമിന് സംസാര ശേഷിയുണ്ടായിരുന്നില്ല.

ബുധനാഴ്ച്ച മൂന്ന് മണിയോടെ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സന്ദേശങ്ങള്‍ കൈമാറി.

യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ നാട്ടുകാര്‍ സ്‌കൂളിനു സമീപം നടത്തിയ തിരച്ചിലിലാണ് സ്‌കൂളിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

സ്‌കുള്‍ കോമ്പൗണ്ടില്‍ നിന്ന് മുന്നൂറ് മീറ്റര്‍ ദൂരെ മാറിയാണ് ജഡം കണ്ടെത്തിയത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്‌കൂളായിരുന്നിട്ടും വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു

ഇന്നലെ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചിട്ടും പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ല എന്നും ആരോപണമുണ്ട്. സ്‌കൂള്‍ മതില്‍ക്കെട്ട് കുട്ടി തനിയെ ചാടിക്കടന്ന് പോകാനുള്ള സാധ്യ കുറവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

തുറന്നുകിടന്ന ഗേറ്റുവഴിയാകാം കുട്ടി സമീപത്തെ പറമ്പിലേക്ക് എത്തിയതെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News