
സ്വര്‍ണ്ണം, വജ്രം, മുതലത്തോല്‍, എന്നിവ കൊണ്ട് നിര്‍മ്മിച്ച ഒരു മനോഹരമായ ബാഗ്. ആരും ആഗ്രഹിച്ചു പോകും ഈ സുന്ദരന്‍ ബാഗിനെ. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഈ ഹാന്‍ഡ് ബാഗ് ഹോങ്കോങ്ങിലെ ക്രിസ്റ്റീസ് ബ്രാഞ്ചില്‍ നിന്നും വിറ്റു പോയത് റിക്കോര്‍ഡ് വിലക്കാണ്.
അഞ്ച് ലക്ഷത്തി അയ്യായിരം ഡോളറാണ് ഈ ബാഗിന് ലഭിച്ച ലേലത്തുക. അതായത് ഇന്ത്യന്‍ തുക ഏതാണ്ട് മൂന്നേകാല്‍ കോടി രൂപയില്‍ അധികം.
വര്‍ഷത്തില്‍ വില കൂടിയ ഇനത്തില്‍ പെട്ട ഒന്നോ രണ്ടോ മാത്രം ബാഗുകള്‍ നിര്‍മ്മിക്കുന്ന ക്രിസ്റ്റീസ് എന്ന കമ്പനിയാണ് ഈ ബാഗിന്റെ നിര്‍മ്മാതാക്കള്‍. ഹോങ്കോങ്ങിലെ തന്നെ സമ്പന്നരില്‍ ഒരാളാണ് ഈ ബാഗ് സ്വന്തമാക്കിയത്. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഹിമാലയ നിലോകിറ്റസ് ക്രൊക്കഡൈല്‍ ഡയമണ്‍ഡ് ബാഗ് എന്ന് പേര് നല്‍കിയിരിക്കുന്ന ബാഗിന്റെ പുറം ചട്ട മുതലത്തോലിനോട് സാമ്യം തോന്നുന്ന വിധത്തിലുള്ളതാണ്. മധ്യത്തിലും മുകളിലുമായി ഉള്ള ചാര നിറം കലര്‍ന്ന വെളുപ്പാണ് ബാഗിന് ഹിമാലയ എന്ന് പേര് നല്‍കാന്‍ കാരണമായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here