അമലപോളിന്‍റെ തിരുട്ടുപയലേ 2 വിലെ സസ്പെന്‍സ്; ചിത്രം തീയറ്ററുകളിലേക്ക്

അമലപോളിന്റെ ഏറ്റവും പുതിയ തമിഴ്ചിത്രം തിരുട്ടുപയലേ 2 പ്രദര്‍ശനത്തിന്. ചിത്രത്തില്‍ മറ്റൊരു മലയാളിനടികൂടിയായ നയന അനിലും പ്രധാന വേഷത്തിലുണ്ട്.

തിരുവല്ല സ്വദേശിയാണ് നയന. കന്തസാമിക്കുശേഷം സുശി ഗണേഷ് സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ബോബി സിന്‍ഹ, പ്രസന്ന, സനം ഷെട്ടി, റോബോ ഷങ്കര്‍, വിവേക് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. വിദ്യാസാഗറിന്റേതാണ് സംഗീതം. നിര്‍മാണം എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്.

2006ല്‍ ഇറങ്ങിയ അബ്ബാസ്, സോണിയ അഗര്‍വാള്‍ ജോടിയായ തിരുട്ടുപയലേയുടെ രണ്ടാംഭാഗമാണ് ചിത്രം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here