ഐഎഎസ് പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ 2017 ലെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഇന്ത്യക്കു പുറത്തു പ്രവാസികളായി താമസിക്കുന്ന മലയാളികളില്‍ നിന്ന് കഥ, കവിത, നോവല്‍എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡിന്കൃതികള്‍ ക്ഷണിച്ചത്.

പ്രശസ്തഎഴുത്തുകാരായ ടി.ഡി. രാമകൃഷ്ണന്‍,സുഭാഷ് ചന്ദ്രന്‍, റഫീഖ് അഹമ്മദ്എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായകൃതികള്‍ തിരഞ്ഞെടുത്തത്.

ഈ വര്‍ഷം ഏറ്റവും മികച്ച കഥയായി കെ.എം. അബ്ബാസ് എഴുതിയ ‘നദീറ’ തിരഞ്ഞെടുത്തു. ഏറ്റവും നല്ല കവിത സോഫിയ ഷാജഹാന്‍ എഴുതിയ ‘ഒറ്റമുറിവു’ ആണ്. ഏറ്റവും മികച്ച നോവല്‍ ആയിതിരഞ്ഞെടുത്തത് ഹണി ഭാസ്‌കരന്റെ’പിയേത്ത’. വിജയികള്‍ക്ക് പ്രശസ്തിപത്രവും, ഫലകവും, ക്യാഷ് അവാര്‍ഡുംനല്‍കപ്പെടും.

ഡിസംബര്‍ 2 ന് ഇന്ത്യന്‍ അസോസിയേഷന്‍ഷാര്‍ജയില്‍ നടക്കുന്ന പുരസ്‌കാരസമര്‍പ്പണത്തില്‍ പ്രശസ്ത എഴുത്തുകാരനും ടി.വി ന്യൂസ്എഡിറ്ററുമായ പ്രമോദ് രാമന്‍ മുഖ്യ അതിഥിആയിരിക്കും. വൈകീട്ട് 3.30 മുതല്‍ പ്രമോദ് രാമനുമായി സംവാദം.

6.30 ന് പുരസ്‌കാരസമര്‍പ്പണം. 8 മണിക്ക് ‘രാഗാഡിക്ഷന്‍’ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News