കേരളത്തിലെ ആറ് ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടാകും; കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ദില്ലി; അതിശക്തമായ ചുഴലിക്കാറ്റില്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ആറ് ജില്ലകളില്‍ കനത്തനാശനഷ്ടമുണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തെക്കന്‍ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കും. ലക്ഷദീപിലേയ്ക്ക് നീങ്ങുന്ന ചുഴലിക്കാറ്റില്‍ അതീവജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കി.

ഇന്നലെ രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് 24 മണിക്കൂറിനുള്ളില്‍ കനത്ത ചുഴലിക്കാറ്റിലേയ്ക്ക് മാറിയത്.

സ്ഥിതിഗതികള്‍ വീക്ഷിക്കുന്ന കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഉച്ചയ്ക്ക് 12.30നും ഒരു മണിയ്ക്കും രണ്ട് അതീവജാഗ്രത സാന്ദേശങ്ങള്‍ ദില്ലിയില്‍ നിന്നും പുറപ്പെടുവിച്ചു.

ദക്ഷിണേന്ത്യയില്‍ കനത്ത നാശനഷ്ട്ടം വരുത്തുന്ന ചുഴലിക്കാറ്റാണ് രൂപപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ഇടുക്കി, കോട്ടയം,ആലപ്പുഴ എന്നീ അഞ്ച് ജില്ലകളില്‍ ചുഴലിക്കാറ്റ് നാശനശഷ്ട്ടമുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് വ്യക്തമാകുന്നത്.

തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുകുടി,തിരുനല്‍വേലി ജില്ലകളിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കും.മണിക്കൂറില്‍ 85 കിലോമീറ്റര്‍ സ്പീഡില്‍ വീഴുന്ന കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴും, മഴയും കൃഷിതോട്ടങ്ങള്‍ നശിപ്പിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

ദക്ഷിണേന്ത്യയുടെ മുഴുവന്‍ പ്രദേശങ്ങളേയും ബാധിക്കുന്ന ചുഴലിക്കാറ്റ് ലക്ഷദീപിലേയക്ക് നീങ്ങുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ കാണാം. 65 മുതല്‍ 75 കിലോമീറ്റര്‍ സ്പീഡില്‍ ലക്ഷദീപിലേയ്ക്ക് നീങ്ങുകയാണ് കാറ്റ്.

ചുവന്ന പൊട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ് ചുഴലിക്കാറ്റ്.ലക്ഷദീപില്‍ അതീവ ജാഗ്ര പുലര്‍ത്താന്‍ സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി.അടുത്ത നാല്‍പ്പത്തെട്ട് മണിക്കൂര്‍ ദക്ഷിണ കേരളം ജാഗ്രത പുലര്‍ത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News