ആമിര്‍ഖാന്‍ മാത്രമല്ല; വണ്ണം കുറച്ച് സ്റ്റൈലിഷ് ലുക്കില്‍ അനുഷ്‌കയും ഞെട്ടിച്ചു; രഹസ്യവും പങ്കുവെച്ച് സൂപ്പര്‍നായിക

സിനിമയ്ക്ക് വേണ്ടി ആമിര്‍ഖാന്റെയും വിക്രമിന്റെയുമൊക്കെ സാഹസങ്ങള്‍ നേരത്തെ വാര്‍ത്തയായിട്ടുണ്ട്. നായികമാരുടെ നിരയില്‍ അനുഷ്‌കാ ഷെട്ടിയാണ് പരീക്ഷണങ്ങള്‍ക്ക് സജ്ജമാകാറുള്ളത്.

സൈസ് സീറോയെന്ന ഇഞ്ചി ഇടുപ്പഴകിക്കായി വണ്ണം കൂട്ടി അനുഷ്‌ക ഏവരേയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വണ്ണം കുറച്ച് സ്റ്റൈലിഷ് ലുക്കില്‍ എത്തിയിരിക്കുകയാണ് പ്രിയ നടി.

അനുഷ്‌ക തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. കറുത്ത വസ്ത്രമണിഞ്ഞ് മുടി ക്രോപ് ചെയ്തുള്ള അനുഷ്‌കയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

”മാജിക്കിലൂടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല, അതിന് നിശ്ചയ ദാര്‍ഢ്യവും കഠിനാദ്ധ്വാനവും വേണമെന്ന” തലക്കെട്ടോടെയാണ് ചിത്രം അനുഷ്‌ക പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News