മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ പ്രതി കോടതിയിലെ വിചാരണക്കിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; വിഡിയോ പുറത്തായി

മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ പ്രതി കോടതിയിലെ വിചാരണക്കിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ബോസ്‌നിയന്‍ യുദ്ധകാല ക്രോട്ട് കമാന്‍ഡര്‍ സ്ലോബൊദാന്‍ പ്രല്‍ജക്ക് (72) ആണ് കോടതി മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കിയത്.

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. 1990 കളില്‍ പഴയ യുഗോസ്ലോവിയയിലെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു പ്രല്‍ജാക്കിനെതിരായ കുറ്റം.

2013ല്‍ പ്രല്‍ജാക്കിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നതിനിടെയാണ് സംഭവം.

ശിക്ഷ കേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here