അധ്യാപികയെക്കുറിച്ച് മോശം വാക്കുകള്‍ എഴുതിയെന്നാരോപണം; വിദ്യാര്‍ഥികള്‍ക്ക് പീഡനം; അധ്യാപികമാര്‍ വിദ്യാര്‍ഥികളുടെ വസ്ത്രം അഴിപ്പിച്ചു

അരുണാചല്‍: അധ്യാപികയെ കുറിച്ച് മോശം വാക്കുകള്‍ എഴുതിയെന്നാരോപിച്ച് സ്‌കൂളിലെ 88 വിദ്യാര്‍ഥിനികളെ അധ്യാപകര്‍ വിവസ്ത്രരാക്കി. അരുണാചല്‍ പ്രദേശിലെ കസ്തൂര്‍ബ ഗാന്ധി ബാലികാ വിദ്യാലയത്തിലെ ആറ്, ഏഴ് ക്ലാസിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങളാണ് അധ്യാപികമാര്‍ അഴിപ്പിച്ചത്.

സംഭവം നടന്ന് നാലാം ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ പരാതി കൊടുക്കുന്നത്. അധ്യാപികയെ കുറിച്ചുള്ള മോശം വാക്കുകള്‍ എഴുതിയത് കണ്ടുപിടിക്കാനാണ് കുട്ടികളോട് ഇത്തരത്തില്‍ ക്രൂരത കാണിച്ചത് എന്നാണ് വിവരം.

നവംബര്‍ 23 നാണ് സംഭവം. നവംബര്‍ 27 ന് വിദ്യാര്‍ഥി യൂണിയനെ കാര്യം അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

അതേസമയം സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അധ്യാപികമാര്‍ക്കെതിരെ കേസെടുത്തില്ല. വിദ്യാര്‍ഥികളേയും അധ്യപികമാരേയും മാതാപിതാക്കളേയും ചോദ്യം ചെയ്തതിന് ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയെന്ന് പൊലീസ് പറഞ്ഞു.

അധ്യാപികയെ കുറിച്ച് മോശം വാക്കുകളെഴുതിയ കടലാസ് കണ്ടുപിടിക്കാന്‍ എന്ന പേരില്‍ മൂന്ന് അധ്യാപികമാര്‍ നിര്‍ബന്ധിച്ചു വസ്ത്രമഴിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News